കൊച്ചി: ലൈംഗികാധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിനെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് എറണാകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ബോബി ചെമ്മണൂരിനെ റിമാൻഡ് ചെയ്തത്. ......
പാലക്കാട്: നിരപരാധിത്വം തെളിയിക്കുമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ. മരിച്ച പെൺകുട്ടികളുടെ മാതാപിതാക്കൾക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റവും പോക്സോ കേസും ചുമത്തി സിബിഐ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയാണ് പെൺകുട്ടികളുടെ അമ്മയുടെ പ്രതികരണം. ......
പെതുവഴിയിൽ ഗതാഗത തടസ്സമുണ്ടാക്കി പാർട്ടി പരിപാടി സംഘടിപ്പിച്ച സംഭവങ്ങളിൽ ശക്തമായ നടപടികളുമായി കേരള ഹൈക്കോടതി. റോഡ് ഗതാഗതം മുടക്കി പാർട്ടി പരിപാടി നടത്തിയ സംഭവങ്ങളിൽ സിപിഎമ്മിന്റെയും സിപിഐയുടെയും സംസ്ഥാന സെക്രട്ടറിമാർ ഉൾപ്പെടെയുള്ളവർ കോടതിയിൽ നേരിട്ട് ഹാജരാകണം. ......
കൊച്ചി: വാളയാറിൽ ഒമ്പതും പതിമൂന്നും വയസ്സുള്ള സഹോദരിമാരെ ഒറ്റമുറി ഷെഡ്ഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക വഴിത്തിരിവ്. കേസിൽ പെൺകുട്ടികളുടെ മാതാപിതാക്കളെയും സിബിഐ പ്രതിചേർത്തു. ......
വസ്ത്രധാരണവുമായി ബന്ധപ്പെട്ട രാഹുല്‍ ഈശ്വറിന്റെ നിലപാടുകളെ വിമർശിച്ച് നടി ഹണി റോസ്. രാഹുൽ ഈശ്വറിന് ഭാഷയുടെ കാര്യത്തിൽ ഉള്ള നിയന്ത്രണം സ്ത്രീകളുടെ വസ്ത്രധാരണം കാണുമ്പോൾ ഇല്ലെന്നായിരുന്നു താരത്തിന്റെ വിമർശനം. ......

കൊച്ചി : പെരിയാർ മലിനീകരണത്തിൽ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി പ്രസിഡൻറ്കെഎസ്ആർ മേനോൻ ഉൾപ്പെടെയുള്ളവർ കൊടുത്ത പരാതിയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കനത്ത താക്കീതുമായി ഹൈക്കോടതി. പെരിയാർ മലിനമായാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വ്യക്തിപരമായി ഉത്തരവാദികളായിരിക്കുമെന്നും അവർക്ക് വീഴ്ചയുണ്ടായാൽ നിയമപരമായ നടപടിയുണ്ടാകുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി.സ്നേഹലത എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.മലിനീകരണവിഷയത്തിൽ കഴിഞ്ഞ ഒരു മാസത്തിനിടെ ഏതാനും റിപ്പോർട്ടുകൾ നൽകിയതല്ലാതെ കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി .ഹർജികൾ ഒന്നിച്ച് പരിഗണിക്കുന്ന കാര്യത്തിൽ ചീഫ് ജസ്റ്റിസിൻ്റെ തീരുമാനത്തിനായി കേസ് ജനുവരി പത്താം തീ യതിയിലേക്ക് മാറ്റി.പെരിയാറിലെ മലിനീകരണം എങ്ങനെ തടയാം എന്നതിൽ വ്യക്തമായ നിർദ്ദേശം അധികൃതർക്ക് ഉന്നയിക്കാനാകുന്നില്ലെന്ന് കോടതി അ പറഞ്ഞു.പെരിയാറിലെ വെളളം മലിനീകരിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം. അതുണ്ടാകുന്നില്ലെങ്കിൽ ബന്ധപ്പെട്ടവരുടെ ഭാഗത്ത് വീഴ്ചയുണ്ടെന്നാണ് മനസ്സിലാക്കേണ്ടത്. കൊച്ചി നഗരത്തിലെ ജനങ്ങളുടെയടക്കം കുടിവെള്ളമാണ് പെരിയാർ എന്നും കോടതി ഓർമ്മിപ്പിച്ചു.മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയതിനെ തുടർന്നുള്ള ഹർജികളാണ് ഡിവിഷൻബെഞ്ച് പരിഗണിച്ചത്.ഇതോടൊപ്പം പേരണ്ടൂർ കനാൽ മലിനീകരണമടക്കമുള്ള വിഷയങ്ങൾ ഉന്നയിക്കുന്ന ഹർജി പരിഗണിക്കാനും തീരുമാനിച്ചു. ......
തിരുവനന്തപുരം : ബോബി ചെമ്മന്നൂര്‍ (ബോ.ചെ.) വിഷയത്തിൽ പി.വി. അൻവര്‍ എം.എൽ.എ. അടഞ്ഞ അദ്ധ്യായമാകുമോ? സൈബര്‍ ഇടത്തിൽ സജീവമാകുന്ന ചോദ്യം ഇതാണ്.......
ലൈംഗികാധിക്ഷേപ കേസിൽ ബോബി ചെമ്മണ്ണൂർ അറസ്റ്റിലായതിന് പിന്നാലെ നിലപാട് കടുപ്പിച്ച് നടി ഹണിറോസ്. ദ്വയാർത്ഥ പ്രയോഗത്തോടെ തന്റെ ചിത്രം ഉപയോഗിച്ച് തമ്പ്നെയിൽ ഇട്ട 20 യൂട്യൂബ് ചാനലുകൾക്കെതിരെയും നിയമനടപടിക്കൊരുങ്ങുകയാണ് താരം. ......
കൊച്ചി: വ്യവസായി ബോബി ചെമ്മണ്ണൂർ ലൈംഗികാധിക്ഷേപം നടത്തിയെന്ന കേസിൽ നടി ഹണി റോസ് രഹസ്യമൊഴി നൽകി. എറണാകുളം ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് നടി രഹസ്യമൊഴി നൽകിയത്. ......